പാലക്കയംതട്ടിലെ ജീപ്പ് ഡ്രൈവര്‍മാര്‍ സഞ്ചാരികളില്‍ നിന്ന് അമിത ചാര്‍ജ് വാങ്ങുന്നതായി പോലീസിലും ജോ.ആര്‍.ടി.ഒക്കും പരാതി.
കുടിയാന്മല: പാലക്കയം തട്ടില്‍ നിന്നും അമിത വാടക വാങ്ങിയ ടാക്‌സി ജീപ്പ് ഡ്രൈവര്‍മാര്‍ക്കെതിരെ കാഞ്ഞങ്ങാട് സ്വദേശി പോലീസിലും ജെ.ആര്‍.ടി.ഒക്കും പരാതി നല്‍കി. കാഞ്ഞങ്ങാട്, അരയി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ എസ്.എം.സി ചെയര്‍മാനും സ്‌കൂള്‍ ബസ് ഡ്രൈവറുമായ അരയി – പാലക്കാല്‍ ജഗദീശ് സദനത്തില്‍ എസ്.ജഗദീശനാണ് പരാതി നല്‍കിയത്. ജൂണ്‍-8 ന് ജഗദീശനും കുടുംബവും ഉള്‍പ്പെടെയുള്ള കാഞ്ഞങ്ങാട് സ്വദേശികള്‍ പാലക്കയംതട്ട് ജൂറിസ്റ്റഅ കേന്ദ്രത്തിലെത്തിയപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പരാതിക്ക് കാരണങ്ങള്‍ വിശദീകരിച്ച് ജഗദീഷ് നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ-

ജൂണ്‍-എട്ടിന് കണ്ണൂര്‍ ജില്ലയിലെ കുടിയാന്മലയിലുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയിരുന്നു. കുടിയാന്മലയുടെ മുകളിലുള്ള പാലക്കയം താഴെ തട്ടിലെത്തിയപ്പോള്‍ ട്രാവലര്‍ അവിടെ നിര്‍ത്തി. അവിടെയുള്ള ജീപ്പ് സ്റ്റാന്‍ഡില്‍ നിന്നും കെ.എല്‍ 07 സി.എ 3615 എന്ന ടാക്സി ജീപ്പ് ഉടമ ടോണി (മൊബൈല്‍ നമ്പര്‍: 7012 18 92 59) എന്നയാള്‍ ഞങ്ങളെ സമീ പിക്കുകയും. ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട്, കൂടാതെ മറ്റൊരു വ്യൂ പോയിന്റ് കൂടി കാണിക്കാം. 3000 രൂപയാണ് ഒരു ജീപ്പിന് വാടക എന്ന് അറിയിച്ചു. അത്രയൊക്കെ വാടകയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 27.5 കി.മീ യാത്ര ചെയ്യാനുണ്ടെന്നും 3000 രൂപ ഞങ്ങള്‍ സാധാരണ വാങ്ങുന്ന വാടകയാണെന്നും പറഞ്ഞതിനാല്‍ അത് വിശ്വസിച്ച് ഇദ്ദേഹത്തിന്റെ ജീപ്പിലും,കെ.എല്‍-14 എന്‍ 9508 എന്ന നമ്പരുള്ള ജീപ്പിലും (അത് പ്രൈവറ്റ് ജീപ്പാണെന്ന് പിന്നീ ടാണ് എനിക്ക് മനസ്സിലായത്), കൂടാതെ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ജീപ്പിലുമായി (നമ്പര്‍ ലഭ്യമായിട്ടില്ല) യാത്രയാരംഭിച്ചു. വളരെ ഇടുങ്ങിയ പാതയിലൂടെ യാണ് ഞങ്ങളെ കൊണ്ടുപോയത്. ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാനാണ് പോകുന്ന തെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ആദ്യം പാലക്കയം തട്ടിലേക്ക് പോയ ശേഷം രണ്ടാമത് ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണുന്നതാണ് ഉചിതമെന്ന് ട്രാവലര്‍ ഉടമ വിനു ജീപ്പ് ഡ്രൈവറോട് പറഞ്ഞപ്പോള്‍ ഏഴരക്കുണ്ട് കഴിഞ്ഞാണ് അങ്ങോട്ടേക്ക് പോകാറ് എന്നറിയിച്ചു. രാവിലെ പത്തു മണിയോടെയാണ് ഞങ്ങള്‍ പാലക്കയം തട്ടില്‍ നിന്നും യാത്ര തുടങ്ങിയത്. ആദ്യം ഏഴരക്കുണ്ട് വെള്ളച്ചാട്ടവും, പാലക്കയം തട്ടും പോയശേഷം ഞങ്ങളെ കയറ്റിയ സ്ഥലമായ പാലക്കയം താഴെ തട്ടില്‍ ഇറക്കി. ആകെ കുറച്ചു ദൂരമേ ഞങ്ങള്‍ യാത്ര ചെയ്തിരുന്നുള്ളൂ. ഇവര്‍ ആദ്യം പറഞ്ഞ 27.5 കിലോമീറ്ററൊന്നും യാത്രയുണ്ടായി രുന്നില്ല. അതിനാല്‍ ഞാനും, ട്രാവലര്‍ ഉടമ വിനുവും, എന്റെ സഹ സഞ്ചാരികളും ടോണി എന്നയാളോട് ”നിങ്ങള്‍ ആദ്യം പറഞ്ഞ ദൂരമൊന്നും യാത്രയുണ്ടായിരുന്നില്ലല്ലോ, മാത്രമല്ല, മൂന്ന് സ്ഥലങ്ങള്‍ പറഞ്ഞിട്ട് രണ്ട് സ്ഥലങ്ങള്‍ മാത്രമല്ലേ സഞ്ചരിച്ചുള്ളൂ, എന്ന് ചോദി ച്ചപ്പോള്‍, ഓഫ് റോഡ് യാത്ര ചെയ്തില്ലേ, അതും കൂടി ചേര്‍ത്താണ് 3000 രൂപ പറഞ്ഞ തെന്ന് ഇദ്ദേഹം മറുപടി നല്‍കി. 27.5 കിലോ മീറ്ററൊന്നും നമ്മള്‍ യാത്ര ചെയ്തില്ലല്ലോ. ആകെ പത്തോ പതിനഞ്ചോ കിലോമീറ്റര്‍ സഞ്ചരിച്ചതിന് 3000 രൂപ അധികമാണെന്ന്’ പറഞ്ഞപ്പോള്‍ ‘ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുതെന്നും, 3000 രൂപയില്‍ രൂപ പോലും കുറയത്തില്ലെന്നും’ ടോണി എന്നയാള്‍ വളരെ ദേഷ്യത്തോടെ സംന പറഞ്ഞ തുകയില്‍ നിന്നും 500 രൂപ കുറച്ച് നല്‍കിയപ്പോള്‍ അത് വാങ്ങിക്കാതെ പോവുകയും ടി കക്ഷി ഉള്ള സ്ഥലത്തേക്ക് ഞാന്‍ പോയി സംസാരിക്കാന്‍ ശ്രമിച്ച മാന്യമായിട്ടല്ല എന്നോട് പ്രതികരിച്ചത്. ഇയാളെന്തിനാണ് ഇങ്ങനെ ദേഷ്യത്തോടെ ിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. മറ്റു ഡ്രൈവര്‍മാരോടും ഞാന്‍ ഇക്കാര്യം സംസാരിച്ചപ്പോള്‍ ടോണിയോട് പറ. എനിക്കായിട്ട് കുറക്കാന്‍ പറ്റില്ലെന്നുമാണ് പറഞ്ഞത്.
എന്റെ കൂടെയുണ്ടായിരുന്നവര്‍ അവരാവശ്യപ്പെട്ട പണം കൊടുക്കാനും, നിജസ്ഥിതി പിന്നീട് ചോദി ച്ചറിഞ്ഞ ശേഷം അവര്‍ ഞങ്ങളോട് അമിത ചാര്‍ജ്ജ് വാങ്ങിയിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്നും അറിയിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ഓരോ ഡ്രൈവര്‍മാര്‍ക്കും 3000/ രൂപ വീതം നല്‍കി ഞങ്ങള്‍ മടങ്ങി, നാട്ടിലെ പലരോടും ഗൂഗിള്‍ പേ ചെയ്യാന്‍ പറഞ്ഞിട്ടാണ് 9000 രൂപ ഇവര്‍ക്ക് നല്‍കിയത്. പിന്നീട് ഞാന്‍ അവിടുത്തെ എനിക്ക് പരിചയമുള്ളവരോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, ഇതവരുടെ സ്ഥിരം ഏര്‍പ്പാടാണെന്നും, അവിടേക്ക് വരുന്ന വിനോദ സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ നിന്നും അമിത വാടക ഈടാക്കുന്നത് ഇവരുടെ ഒരു ടീംവര്‍ക്കാണെന്നുമാണ്. മാത്രമല്ല, പ്രൈവറ്റ് വാഹ നങ്ങളില്‍ മേല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവരോട് അവരുടെ വാഹനം താഴെ പാര്‍ക്ക് ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുകയും, അവരോട് ജീപ്പ് സര്‍വ്വീസ് മാത്രമേ അങ്ങോട്ടേ ക്കുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ച് അവരോട് അമിത വാടക ഈടാക്കുക ഇവരുടെ സ്ഥിരം ഏര്‍പ്പാടാണെന്നും എനിക്ക് മനസ്സിലായി.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കളാണ് ഞങ്ങളില്‍ ഭൂരി ഭാഗംപേരും. കൂലിവേല ചെയ്തും തൊഴിലുറപ്പിന് പോയും തയ്യല്‍പ്പണി ചെയ്തും കിട്ടുന്ന സമ്പാദ്യത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ട് പോയി വരാന്‍ സാധിക്കുന്ന സ്ഥലം നോക്കിയാണ് കാസര്‍ഗോഡ് നിന്നും പെട്ടെന്ന് എത്താവുന്ന സ്ഥലമായതിനാല്‍ മേല്‍പ്പറഞ്ഞ സ്ഥലം തിരഞ്ഞെടുത്തത്. യാത്രയ്ക്ക് ചിലവായ പണം തരാന്‍ ഞങ്ങളില്‍ പകുതി പേരുടേയും കൈയ്യിലുണ്ടായിരുന്നില്ല. കാഞ്ഞങ്ങാട് നിന്നും കുടിയാന്മല വരെയും, തിരിച്ചും യാത്രചെയ്തിട്ടും ട്രാവലറിന് 9000 രൂപ മാത്രമേ ചിലവായുള്ളു. പക്ഷെ ആകെ പത്തോപതിനഞ്ചോ കിലോമീറ്റര്‍ യാത്ര ജീപ്പില്‍ യാത്ര ചെയ്തതിന് ഓരോ ജീപ്പ് ഡ്രൈവര്‍മാരും ഞങ്ങളോട് 3000 രൂപ വെച്ച് 9000 രൂപ വാങ്ങിയപ്പോള്‍ ഞങ്ങളുടെ ടൂര്‍ ചെലവ് വിചാരിച്ച തിലും അധികമായി. ട്രാവലറിന്റെ വാടകയും, ടിക്കറ്റ് നിരക്കും, ഇവര്‍ക്ക് നല്‍കിയ 9000 രൂപയുമുള്‍പ്പെടെ 24000 രൂപ ചിലവായപ്പോള്‍, ഓരോ കുടുംബത്തിനും ഏകദേശം 3000 രൂപയോളം ചിലവ് വന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടി തുക ഞങ്ങള്‍ക്ക് ഈ യാത്രയ്ക്ക് ചിലവായി.ദിവസേന അനേകം വിനോദ സഞ്ചാരികള്‍ ഈ പ്രദേശത്തെ മനോഹാരിത മന സ്സിലാക്കി ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട് എന്ന് അന്നത്തെ തിരക്ക് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അപരിചിതരായ സന്ദര്‍ശകരോട് മേല്‍പ്പറഞ്ഞ ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്ക് വാഹനയാത്ര കഠിനമാണെന്നും, ജീപ്പ് സര്‍വ്വീസ് മാത്രമേ അവിടേക്ക് സാധിക്കൂ എന്നും തെറ്റിദ്ധരിപ്പിച്ച്, ഇടുങ്ങിയതും ഗതാഗതയോഗ്യവുമല്ലാത്ത ഊടുവഴികളിലൂടെ വാഹന മോടിച്ച് അമിത വാടക ഈടാക്കുന്നത് ഇവിടുത്തെ കുറച്ച് ജീപ്പ് ഡ്രൈവര്‍മാരുടെ സ്ഥിരം ഏര്‍പ്പാടാണെന്ന് പിന്നീട് ആ നാട്ടിലെ എനിക്കറിയാവുന്ന പലരോടും സംസാരിച്ചപ്പോള്‍ എനിക്ക് ബോദ്ധ്യമായതിനാലാണ് ഇത്തരം അനീതിക്കെതിരെ പോരാടാന്‍ ഞാനും കൂടെ അന്ന് യാത്ര ചെയ്തവരും തീരുമാനിച്ചത്. ഞങ്ങളോട് അധിക വാടക ഈടാക്കിയ ഇവരില്‍ നിന്നും ഞങ്ങളോട് അധികമായി വാങ്ങിയ തുക തിരിച്ച് ലഭ്യമാക്കാനും കേരള ത്തിലെ തന്നെ അത്യന്തം പ്രകൃതിരമണീയമായ കുടിയാന്മലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളി ലേക്കെത്തുന്ന അപരിചിതരായ സഞ്ചാരികള്‍ക്ക് സത്യം മനസ്സിലാവാനും കൂടി എന്റെ പരാതിയില്‍ വാസ്തവമുണ്ടോ എന്നന്വേഷിച്ച്, ഉണ്ടെങ്കില്‍ മലബാറിലെ ഇക്കോ ടൂറിസത്തിന് കളങ്കമേല്‍പ്പിക്കുന്ന ഇത്തരം വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണ മെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

