കരയടം ചന്ദ്രന്‍ മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്നു.

പിലാത്തറ: വാദ്യകലയില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച പ്രശസ്ത കലാകാരന്‍ കരയടം ചന്ദ്രന്‍ മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്നു.

ചെറുതാഴം രാഘവപുരം ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന പരിപാടി കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഉച്ചക്ക് ശേഷം 3 ന് ചെറുതാഴം രാഘവപുരം ക്ഷേത്രം പാരമ്പര്യ ട്രസ്‌ററി വാരണക്കോട്ട് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി ദീപം തെളിയിക്കും.

തുടര്‍ന്ന് തുറവൂര്‍ ബ്രേദവ്‌സിന്‍രെ സോപാനസംഗീതം.

3.30 ന് ടീം ബാണി കര്‍ണാടക മ്യൂസിക്കല്‍ ഫ്യൂഷന്‍.

തുടര്‍ന്ന് നടക്കുന്ന ഗുരുവന്ദനം പരിപാടിയില്‍ കരയടം ചന്ദ്രന്‍മാരാര്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്‍മാരായ കലാചാര്യ ചെറുതാഴം ദാമോദര മാരാര്‍ക്കും ചെറുതാഴം ചന്ദ്രന്‍ മാരാര്‍ക്കും ഗുരുദക്ഷിണ നല്‍കും.

വാദ്യപ്രവീണ്‍ ഡോ കുഞ്ഞിരാമമാരാര്‍ അധ്യക്ഷത വഹിക്കും.

പാചക രത്നം ദാമോദര പൊതുവാള്‍, പോരൂര്‍ ഉണ്ണികൃഷ്ണണന്‍, പനമണ്ണ ശശി, കല്‍പ്പാത്തി ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വീരശൃംഖല അണിയിക്കും.

ചെറുതാഴം ചന്ദ്രന്‍ മാരാര്‍ കീര്‍ത്തി പത്രം സമര്‍പ്പിക്കും.

കൃഷ്ണന്‍നടുവലത്ത്, കെ. നാരായണന്‍ കുട്ടി, സി.പി.ബീന, സി.എന്‍.വേണുഗോപാലന്‍ നമ്പ്യാര്‍, ഡോ. കേശവന്‍ വെദിരമന, ,ചെറുതാഴം ഗോപാലകൃഷ്ണന്‍ മാരാര്‍, കലാനിലയം ഉദയന്‍
നമ്പൂതിരി, ലതീഷ് പുതിയടത്ത്, കരയടം ചന്ദ്രന്‍മാരാര്‍ എന്നിവര്‍ പ്രസംഗിക്കും.

വാദ്യകലാനിധി ചിറക്കല്‍ നിധീഷ് മാരാര്‍ സ്വാഗതവും ദിലീപ് ചെറുതാഴം നന്ദിയും പറയും. എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് താള പ്രപഞ്ചം തായമ്പക മേളം അരങ്ങേറും. ചെറുതാഴം കുഞ്ഞിരാമ മാരാര്‍,പാചക രത്നം ദാമോദര പൊതുവാള്‍, രാമപുരം രാജു, ചെറുതാഴം പ്രദീപ്, ബിജോയ് കരേടം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.