തളിപ്പറമ്പ്: അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച മകനെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കുറുമാത്തൂര്‍ പൂമംഗലത്ത് ടി.പി.സുരേഷിന്റെ പേരിലാണ് കേസ്.
കാഞ്ഞിരങ്ങാട് കാര്‍ക്കീലിലെ മൊട്ടമ്മല്‍ വീട്ടില്‍ വല്‍സന്റെ മകന് എം.നവനീതിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
സപ്തംബര്‍ മാസം 7 ന് ഉച്ചക്ക് ശേഷം 2.30 നായിരുന്നു സംഭവം.
വീടിന് പുറകിലുള്ള പറമ്പില്‍വെച്ച് സുരേഷ് നവനീതിന്റെ അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ട് തടയാന്‍ അടുത്തേക്ക് പോയപ്പോള്‍ സുരേഷ് നവനീതിനെ തടഞ്ഞുവെച്ച് കത്തികാണിച്ച്
ഭീഷണിപ്പെടുത്തുകയും അമ്മയെ കൊണ്ടുപോകുന്നത് അച്ഛനോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കിയെന്നുമാണ് പരാതി.
സപ്തംബര്‍ 13 നും സുരേഷ് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.