എസ്.കെ.ജെയിന്‍ പുരസ്‌ക്കാരം ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിന്
പരിയാരം:: ഇന്ത്യന്‍ ജെറിയാട്രിക് സൊസൈറ്റിയുടെ വിങ് കമാന്‍ഡര്‍ എസ്.കെ.ജെയിന്‍ മെമ്മോറിയല്‍ ഓറേഷന്‍ അവാര്‍ഡ് ഡോ. ബാലകൃഷ്ണന്‍ വള്ളിയോട്ടിന്.

ഇന്ത്യന്‍ ജെറിയാട്രിക് സൊസൈറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ജെറിയാട്രിക് മെഡിസിന്റെ വളര്‍ച്ചക്ക് ദേശീയ തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.
ആഗ്രയില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ സാങ്കേതിക വകുപ്പ് മന്ത്രി യോഗേന്ദ്ര ഉപാധ്യായ പുരസ്‌കാരം സമ്മാനിച്ചു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം പ്രൊഫസറാണ്.
അക്കാദമിക് മേഖലക്ക് നല്‍കിയ സമഗ്ര സംഭവനകളും അവാര്‍ഡിനായി പരിഗണിച്ചു.
അസോസിയേഷന്‍ ഭാരവാഹികള്‍, വകുപ്പ് മേധാവികള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം ഡോക്ടര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
