വായനശാലയാണെന്നു കരുതി വീടിന്റെ സണ്‍ഷേഡില്‍ കയറിയ മദ്യപനെ പോലീസ് വീട്ടിലെത്തിച്ചു.
പിലാത്തറ: മദ്യലഹരി മൂത്ത് വായനശാലയാണെന്ന് കരുതി വീടിന്റ സണ്‍ഷേഡില്‍ കയറി ഉറങ്ങിയ ആള്‍ പോലീസിന് പണി കൊടുത്തു.

ഇന്നലെ അര്‍ദ്ധരാത്രിയോടെ പിലാത്തറയിലാണ് സംഭവം.
വീടിന് മുകള്‍ നിലയില്‍ നിന്ന് ശബ്ദം കേട്ട് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഒരാള്‍ സണ്‍ഷേഡില്‍ കിടക്കുന്നതായി കണ്ടത്.
വീട്ടുടമ പരിയാരം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ആളെ വിളിച്ചുണര്‍ത്തിയത്.
സമീപവാസിയായ ഇയാള്‍ വായനശാലയാണെന്ന് വിചാരിച്ച് കയറിയതാണെനാണ് പോലീസിനോട് പറഞ്ഞത്.
തനിക്ക് പരാതിയില്ലെന്നും, എന്നാല്‍ ഇയാളെ വീട്ടിലെത്തിക്കണമെന്നുമുള്ള വീട്ടുടമയുടെ അഭ്യര്‍ത്ഥന മാനിച്ച് പോലീസ് മദ്യപനെ അയാളുടെ വീട്ടിലെത്തിച്ചു.
