തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി കെ.പി.സുബൈറിനെയും രണ്ട് നഗരസഭ ജീവനക്കാരെയും ആക്രമിച്ച കേസില്‍ തളിപ്പറമ്പിലെ മുജീബ് ഉള്‍പ്പെടെ 21 പേര്‍ക്കെതിരെ കേസെടുത്തു.
മാര്‍ച്ച്-19 ന് രാവിലെ 11.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് മെയിന്‍ റോഡില്‍ ജെ.എഫ്.സി ഫ്രൂട്സ് എന്ന കടക്ക് സമീപം റോഡിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം ചെയ്യുന്നതും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും നിയന്ത്രിക്കാനെത്തിയ തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി
ബാവുപ്പറമ്പ് മഞ്ചാലിലെ സ്ട്രീറ്റ് നമ്പര്‍-2 ല്‍ സര്‍വാര്‍ വീട്ടില്‍ കെ.പി.സുബൈര്‍(49), നഗരസഭ ജീവനക്കാരായ സിദ്ദിക്ക്(50), ഷാജി(45) എന്നിവരെയാണ് കടയുടമ മുജീബും കണ്ടാലറിയാവുന്ന മറ്റ് 20 പേരും ചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിക്കുകയും ബോധപൂര്‍വ്വം ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്താനും ശ്രമിച്ചത്.
നഗരസഭ സെക്രട്ടെറിയെ ആക്രമിച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്.