പോലീസ്-എക്‌സൈസ് സംയുക്ത റെയിഡില്‍ മദ്യം വില്‍പ്പനക്കിടെ ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോലീസ്-എക്‌സൈസ് സംയുക്ത റെയിഡില്‍ മദ്യം വില്‍പ്പനക്കിടെ ഒരാള്‍ അറസ്റ്റില്‍.

ഉദയഗിരി പൂവന്‍ചാലിലെ പുലിക്കിരി വീട്ടില്‍ പി.ആര്‍.പത്മനാഭന്‍(53)നെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സതീഷിന്റെ നേതൃത്വത്തില്‍ ആലക്കോട് പൂവ്വന്‍ചാല്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 2.200 ലിറ്റര്‍ മദ്യം സഹിതം വില്‍പ്പനക്കിടയില്‍ ഇയാള്‍പിടിയിലായത്.

മുന്‍പും അബ്ക്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടയാളാണ് പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു.

ഇയാളെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും.

പാര്‍ട്ടിയില്‍ ആലക്കോട് എസ്.ഐ ജി.പ്രവീണ്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.രാജേഷ്, പ്രിവന്റീവ് ഓഫീസര്‍ എം.ഗോവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സനേഷ് എന്നിവരും റെയിഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.