വിവാഹാഭ്യര്‍ത്ഥനയുമായി സിനിമനടിയെ പിന്തുടര്‍ന്ന് ശല്യം; യുവാവിനെതിരെ കേസ്

തളിപ്പറമ്പ: പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്.

കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണത്രേ.

ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോര്‍ജിനെതിരെയാണ് കേസ്.

ബുധനാഴ്ച്ച രാവിലെ 10 മണിയോടെ നടിയുടെ വീട്ടില്‍ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഭയന്നുപോയ നടിയും അമ്മയും വാതിലടച്ചാണ് രക്ഷപ്പെട്ടത്.

നടിയുടെ പരാതിയില്‍ അഭിലാഷ് ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു.

ഇയാളെ മനോരോഗ വിദഗ്ധനെ കാണിക്കണമെന്ന് ബന്ധുക്കളോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.