സൗന്ദര്യമില്ല; സ്വര്‍ണമില്ല-നവവധുവിന് പീഡനം-ഭര്‍ത്താവിനും സഹോദരഭാര്യക്കുമെതിരെ കേസ്.
പയ്യന്നൂര്‍: സൗന്ദര്യമില്ലെന്നും സ്വര്‍ണം കുറവാണെന്നും പറഞ്ഞ് നവവധുവിനെ പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ഏട്ടത്തിയമ്മക്കും എതിരെ കേസ്.

വെള്ളൂര്‍ കൊട്ടണച്ചേരി മുട്ടത്ത് വീട്ടില്‍ എം.ശ്രൂതിയുടെ(28)പരാതിയിലാണ് ഭര്‍ത്താവ് എളയാവൂര്‍ പോത്തോടി വീട്ടില്‍ അഖിലേഷ്, സഹോദരന്‍ ദില്‍നേഷിന്റെ ഭാര്യ അമൃത എന്നിവരുടെ പേരില്‍ കേസെടുത്തത്.
2024 മാര്‍ച്ച് 28 നാണ് ഇരുവരും വിവാഹിതരായത്.
മാര്‍ച്ച് 31 ന് സൗന്ദര്യം പോരെന്നും നിന്നേക്കാള്‍ സ്വര്‍ണം ഏട്ടത്തിയമ്മ്ക്ക് ഉണ്ടെന്നും മാനസികപ്രശ്‌നമുണ്ടെന്നും പറഞ്ഞ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായാണ് പരാതി.
