കാരയിലെ പുകഞ്ഞകൊള്ളി ഒടുവില്‍ പുറത്ത്. ബ്രാഞ്ച് സെക്രട്ടെറിയെ സി.പി.എം പുറത്താക്കി.
കണ്ണൂര്‍: കാരയിലെ പുകഞ്ഞകൊള്ളി ഒടുവില്‍ പുറത്ത്.

വിമതനായി പത്രിക നല്കിയ ബ്രാഞ്ച് സെക്രട്ടെറിയെ സി.പി.എം പുറത്താക്കി.
ഇന്നലെയാണ് സി.പി.എം ജില്ലാ കമ്മറ്റി സി.വൈശാഖിനെ പുറത്താക്കിയതായി അറിയിച്ചത്.
പത്രക്കുറിപ്പ് ചുവടെ-
പയ്യന്നൂര്‍ ഏരിയയിലെ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കലിലെ കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായി സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
