കറപ്പക്കുണ്ടില്‍ ശുദ്ധജല സംരക്ഷണ പദ്ധതിയും ഗ്രീന്‍വാലി പാര്‍ക്കും ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: നവീകരിച്ച കറപ്പക്കുണ്ട് ശുദ്ധജലസംരക്ഷണ പദ്ധതിയും ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്കും ഉല്‍സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു.

കറപ്പക്കുണ്ടില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വികസന സ്ഥിരം സമിതി അധ്യക്ഷയും വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു.
ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്കിന്റെ ഉദ്ഘാടനം എം.കെ.ഷബിത നിര്‍വ്വഹിച്ചു.
കറപ്പക്കുണ്ട് വികസന പദ്ധതിയുടെ ശില്‍പ്പിയും മുന്‍ നഗരസഭാ ചെയര്‍മാനുമായ അള്ളാംകുളം മഹമ്മൂദ് മുഖ്യാതിഥിയായിരുന്നു.
നഗരസഭാ എഞ്ചിനീയര്‍ വി.വിമല്‍കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.രജില, പി.പി.മുഹമ്മദ് നിസാര്‍, കെ.പി.കദീജ, കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, കെ.വല്‍സരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭാ സെക്രട്ടറി കെ.പി.സുബൈര്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ സുബൈര്‍ സൂപ്പര്‍വിഷന്‍ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം കറപ്പക്കുണ്ടില്‍ പൊതുജന പങ്കാളിത്വത്തോടെ നിര്‍മ്മിച്ച നഗരസഭയിലെ ആദ്യത്തെ ഹാപ്പിനെസ്സ് പാര്‍ക്ക്, ഗ്രീന്‍ വാലി യുടെ ഉദ്ഘാടനം നഗരസഭ വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ.ഷബിത നിര്‍വ്വഹിക്കുന്നു.
