മൊബൈല്‍ ഉപയോഗം അമിതമായി ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യക്ക് പരിക്ക്
മാലോം: കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്.

മാലോം കരുവാങ്കയത്തെ വാട്ടപ്പള്ളി വീട്ടില്‍ ക്രിസ്റ്റീന ജിജി(26)നാണ് പരിക്കേറ്റത്.
ഇവരെ ഭര്‍ത്താവ് കരുവാങ്കയത്തെ നിബിന്(30) ഇക്കഴിഞ്ഞ മെയ്-29 ന് രാത്രി 9നും ജൂലായ്-17 ന് വൈകുന്നേരം 6 നും കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി ആരോപിച്ച് കഴുത്തിന് കുത്തിപ്പിടിക്കുകയും കൈകൊണ്ടും ഇരുമ്പ് പൈപ്പ്, കമ്പി എന്നിവകൊണ്ടും മര്‍ദ്ദിക്കുകയും അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
ക്രീസ്റ്റീനക്ക് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്കി.
ഭര്‍ത്താവ് നിബിന്റെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
