കേളപ്പജി ഉപ്പുസത്യാഗ്രഹസ്മൃതിയാത്ര ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു-23 ന് പയ്യന്നൂരില്‍ സമാപനം.
കോഴിക്കോട്: ഉപ്പുസത്യാഗ്രഹയാത്രക്ക് കോഴിക്കോട് തുടക്കമായി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായി നടക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി, അമൃത മഹോത്സവ സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
1930 ഏപ്രില്‍ 13 ന് കേരള ഗാന്ധി കെ.കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂര്‍ ഉളിയത്ത്കടവിലേക്ക് നടന്ന ഉപ്പുസത്യാഗ്രഹയാത്രയുടെ പുനസൃഷ്ടിയാണിത്.
ഞായറാഴ്ച്ച വൈകുന്നേരം 4.00 ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഉദ്?ഘാടനം നിര്‍വഹിച്ച പദയാത്ര ഏപ്രില്‍ 13 ന് രാവിലെ തളിക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിക്കും.
തുടര്‍ന്ന് 10 ദിവസങ്ങളിലായി നടക്കുന്ന പദയാത്രയില്‍ 75 സ്വീകരണങ്ങള്‍ ഉണ്ടാകും.
എലത്തൂര്‍, കൊയിലാണ്ടി, പാക്കനാര്‍പുരം, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് എന്നിവ ഇതിലെ പ്രധാന സ്വീകരണ കേന്ദ്രങ്ങളാണ്.
ഏപ്രില്‍ 15 ന് കെ.കേളപ്പജിയുടെ ഒതയോത്ത് വീട്ടില്‍ പന്തിഭോജനത്തെ അനുസ്മരിക്കുന്ന വിഷുസദ്യ ഉണ്ടായിരിക്കും.
കലാ- സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ 23 ന് ഉളിയത്ത് കടവില്‍ നിന്നും ഗാന്ധി പാര്‍ക്കിലേക്ക്
വൈകുന്നേരം 4.00 മണിക്ക് പദയാത്ര എത്തിച്ചേരും, തുടര്‍ന്ന് നടക്കുന്ന മഹാസമ്മേളനത്തോടുക്കൂടി പദയാത്ര സമാപിക്കും.
