കേരള കോണ്‍ഗ്രസ് ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്നു-ജോസ് ചെമ്പേരി

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് 1964 ല്‍ രൂപീകരിച്ചപ്പോള്‍ സ്ഥാപക നേതാക്കളായ അന്തരിച്ച കെ.എം. ജോര്‍ജ്, ആര്‍. ബാലകൃഷണപിള്ള,

മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ എന്നിവര്‍ അന്ന് മുന്നോട്ടുവെച്ച കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതുക, സംസ്ഥാനങ്ങള്‍ക്ക്

കൂടുതല്‍ അധികാരങ്ങളും, വരുമാനമാര്‍ഗങ്ങളും ലഭ്യമാക്കുക തുടങ്ങിയ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെ വര്‍ദ്ധിച്ചിട്ടേ ഉള്ളു

എന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി. പാര്‍ട്ടിയുടെ 59-ാം ജന്മദിനം ഇരിക്കൂര്‍ നിയോജക

മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെമ്പേരി മണിമല ബില്‍ഡിംഗ് ഓഡിറ്റോറിയത്തില്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത്

സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജോയിച്ചന്‍ മണിമല അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് പി.എസ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി ജോസഫ് കോക്കാട്ട്, ഷോണിഅറയ്ക്ക്ല്‍, ജോയിച്ചന്‍ വേലിക്കകത്ത്,

ജോസ് കരിക്കാട്ടുകണ്ണിയേല്‍, സൈലസ് മണലേല്‍ എന്നിവര്‍ പ്രസംഗിച്ചു.