പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം: കെ ജെ യു

പയ്യന്നൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) പയ്യന്നൂര്‍ മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

പയ്യന്നൂര്‍ മാര്‍ഷല്‍ ആര്‍ട്‌സ് യോഗ ആന്റ് ഫിറ്റ്‌നസ് അക്കാമി ഹാളില്‍ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.ബാലന്‍ ഉദ്ഘാടനം ചെയ്തു.

പി.എ.സന്തോഷ് അധ്യക്ഷത വഹിച്ചു.

എം രാമകൃഷ്ണന്‍ അനുശോചനപ്രമേയവും ഇ.പി.സന്തോഷ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.

രാഘവന്‍ കടന്നപ്പള്ളി പ്രമേയം അവതരിപ്പിച്ചു.

ജില്ല പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, സെക്രട്ടറി സാജു ചെമ്പേരി, ട്രഷറര്‍ പ്രകാശന്‍ മാട്ടൂല്‍, വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത്, എം.ജഗന്നിവാസ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി പി.എ.സന്തോഷ് (പ്രസിഡന്റ്), രാഘവന്‍ കടന്നപ്പള്ളി, സി.ധനഞ്ജയന്‍ (വൈസ് പ്രസിഡന്റ്), ഇ.പി.സന്തോഷ് (സെക്രട്ടറി), കെ.പവിത്രന്‍, പി.ഗണേശന്‍ (ജോ. സെക്രട്ടറി), എം.രാമകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.