എട്ടും രണ്ടും വയസുള്ള കുട്ടികള്‍ക്ക് വേണ്ടി ഈ അമ്മയോട് കനിയണം
പിലാത്തറ: എട്ടും രണ്ടും വയസ്സുള്ള സെഫനും പ്ലാസ്വിനും അമ്മയെ വേണം, അച്ഛനുപേക്ഷിച്ച ഈ പിഞ്ചോമനകള്‍ക്ക് അമ്മയുടെ കരുതല്‍ നഷ്ടം വരുത്തരുത്.
ഗുരുതരമായ ക്യാന്‍സര്‍ രോഗത്തോട് പടപൊരുതുന്ന മിനിക്ക് സുമനസ്സുകളുടെ സഹായം മാത്രമേ രക്ഷയുള്ളു.
ഏഴോം പഞ്ചാരക്കുളം നരീക്കോട് കോറോം കുടി വീട്ടില്‍ പരേതരായ വിന്‍സെന്റിന്റെയും ലൂസിയുടേയും മകള്‍ കെ. മിനി (40) യാണ് കാന്‍സര്‍ പിടിപ്പെട്ട് ചികിത്സയിലുള്ളത്.
തൊഴില്‍ രഹിതയായ ഈ നിര്‍ധന യുവതിയുടെ രോഗാവസ്ഥ അറിഞ്ഞതോടെ വെല്‍ഡിങ് തൊഴിലാളിയായ ഭര്‍ത്താവ് ഇവരെയും കുഞ്ഞുങ്ങളെയും കുടുംബവീട്ടില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു.
ഇവരുടെ ദുരിത ജീവിതം മനസ്സിലാക്കി പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മിനിയുടെ ചികിത്സയും കുടുംബത്തിന്റെ പുനരധിവാസവും നടത്തുന്നതിന്
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.വിജിന്‍ എം.എല്‍.എ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍, മരിയപുരം ഇടവക വികാരി ഫാ.സാജു ആന്റണി, ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി സഹായ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികള്‍ : വാര്‍ഡ് അംഗം എന്‍. ഗോവിന്ദന്‍ (പ്രസി.), പി.സാജന്‍ സെക്ര), ജാക്വിലിന്‍ ബിന്ന സ്റ്റാന്‍ലി (ഖജാ.)
സഹായങ്ങള്‍ കെ.മിനി ചികിത്സാ സഹായകമ്മറ്റിയുടെ പേരില്‍ അയക്കണമെന്ന് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
കെ.മിനി A/c No: 40423101071333, Kerala Gramin Bank, Br. Cheruthazham, Pilathara, IFSC: KLGB0040423, എന്ന അക്കൗണ്ടിലേക്കോ, ചെക്ക്/ ഡിഡി/ മണിഓര്‍ഡര്‍ എന്നിവ
പ്രസിഡന്റ്, കെ.മിനി ചികിത്സാ സഹായ കമ്മറ്റി C/o ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്, പിലാത്തറ, പി.ഒ.വിളയാങ്കോട്, പിലാത്തറ 670503, ഗൂഗുള്‍പേ- 09605398889.
