വല്ലാത്തൊരു കൊടിലായി കൊടിലേരിപ്പാലം-പൂമംഗലക്കാരുടെ ക്ഷമകെട്ടു.

പൂമംഗലം: പൂമംഗലം കൊടിലേരി പാലം അടച്ചതോടെ ജനം ദുരിതത്തില്‍.

റോഡടച്ചതു കാരണം ചൊറുക്കളയില്‍ എത്തിചേരാനുള്ള എളുപ്പ വഴിയും അടഞ്ഞു.

എത്രയും പെട്ടെന്ന് അടിയന്തിര നടപടി സ്വീകരിച്ച് വാഹനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് പൂമംഗലം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

എം.സക്കീര്‍ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു.

ഒ.വി.ഗംഗാധരന്‍ മാസ്റ്റര്‍, എം. അഹമ്മദ്, ടി.ചന്ദ്രന്‍, കെ.ഷൗക്കത്തലി, രാജീവന്‍. സി.എ.വി.മാരാര്‍, മുഹമ്മദലി ഹാജി. കെ. മുസ്തഫ, ടി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം കൊടിലേരി പാലം അപ്രോച്ച് റോഡ് പണി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിയായപ്പോഴാണ് പ്രവൃത്തി ഉദ്ഘാടനം നടന്നത്.

പാലം നിര്‍മ്മാണത്തിന്ന് ഫണ്ട് അനുവദിച്ചത് പോലെ തന്നെ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കും കെട്ടിടങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന്ന് എസ്റ്റിമേറ്റില്‍ തുക ഉള്‍കൊള്ളിച്ചാണ് ടെണ്ടര്‍ ക്ഷണിച്ച് അംഗീകരിക്കപ്പെട്ടത്.

എന്നാല്‍ ആവശ്യമായ സ്ഥലം വിട്ടു നല്‍കിയവര്‍ക്കും കെട്ടിടം പൊളിച്ച് നീക്കിയവര്‍ക്കും, നീക്കം ചെയ്യാന്‍ ബാക്കി ഉള്ളവര്‍ക്കും ഇതേവരെ നഷ്ടപരിഹാര തുക ലഭ്യമായിട്ടില്ലെന്നാണ് അറിയുന്നത്.

പാലം പണി പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ പണി പാതിവഴിയിലാണുള്ളത്. പൊടിശല്യം കൊണ്ട് സമീപവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത ദുരിതമാണനുഭവിക്കുന്നത്.