കൂനത്തെ അംജോദിന് പ്രധാനമന്ത്രിയുടെ കത്ത്-
തളിപ്പറമ്പ്: കൂനം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചു.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിര്‍മ്മിച്ച കൂനം റോഡിന്റെ തകര്‍ച്ചയും ഇത് സംബന്ധിച്ച അഴിമതിയും വ്യക്തമാക്കി നാലാംക്ലാസ് വിദ്യാത്ഥി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ
കത്തിന്റെ മറുപടിയായി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ്‌സെക്രട്ടെറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൂനം സ്വദേശിയും കൂനം എ.എല്‍.പി.സ്‌കൂള്‍ നാലംക്ലാസ് വിദ്യാര്‍ത്ഥിയുമായ സി.പി.അംജോദാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ റോഡിന്റെ അവസ്ഥയേക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി അംജോദിന് ലഭിച്ചത്. കെ.എന്‍.രാജുവിന്റെയും സി.പി.ധന്യയുടെയും മകനാണ് അംജോദ്.
