കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാതല ശില്‍പശാല നടത്തി
തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

പോലീസിങ്ങില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കെ.എ.പി.മാങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ സംഘടിപ്പിച്ച ശില്പശാല കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
കെ.പി.ഒ.എ ജില്ല പ്രസിഡന്റ് പി.ബാബുമോന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ പ്രേംജി കെ നായര്‍ വിഷയം അവതരിപ്പിച്ചു.
കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, കെ.പി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം കെ.പി.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എന്‍.വി.രമേശന്‍ സ്വാഗതവും ജില്ല ജോ.സെക്രട്ടറി കെ.വി.പ്രസാദ് നന്ദിയും പറഞ്ഞു.
