രജിസ്ട്രാര്‍ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് കെ. റെയില്‍ കുറ്റി സ്ഥാപിച്ചു:
കാടാച്ചിറ: കെ. റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ധര്‍മ്മടം നിയോജക മണ്ഡലം
കമ്മിറ്റി കാടച്ചിറ രജിസ്ട്രാഫീസില്‍ കെ. റെയില്‍ കുറ്റി സ്ഥാപിച്ചു.
കാടാച്ചിറയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് രജിസ്ട്രാഫിസിനു മുന്നില്‍ പോലീസ് തടഞ്ഞു പ്രതിഷേധ സര്‍വേക്കല്ല്
പതിക്കല്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് സനോജ് പലേരി അദ്ധ്യക്ഷ്യത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് തന്നട, കോണ്‍ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഷമേജ് പെരളശ്ശേരി, പി.മോഹനന്‍, എം.കെ.സനൂപ്, അഭയ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഷിജില്‍ വെള്ളച്ചാല്‍, രജീഷ് തയ്യലക്കണ്ടി, അധീപ് കോട്ടൂര്‍, ബിജു നാവത്ത്, ശ്രീദര്‍ശ് സുഗതന്‍, എം.വി.ദില്‍ഷാദ്, പ്രജിലേഷ് പാറപ്രം,
ശ്രീജിത്ത് കടമ്പൂര്‍, കെ.ഷൈജ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
