മല്‍സരിച്ച് ജയിക്കുക എന്നത് ഏറെ അഭിമാനകരമാണെന്ന് ദേവസ്യ മേച്ചേരി.
തളിപ്പറമ്പ്: എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതിനേക്കാള്‍ മത്സരിച്ച് ജയിക്കുക എന്നത് എറെ അഭിമാനകരമാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജന.സെക്രട്ടെറിയും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി.
കരുത്ത് തെളിയിച്ച തളിപ്പറമ്പിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങല്‍ ജില്ലാ-സംസ്ഥാന കമ്മറ്റികളില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പുഷ്പഗിരി ബാബില്‍ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിത കര്‍മ്മ സേന വ്യാപാരികളില്‍ നിന്ന് അമിതമായി ഫീസ് പിരിക്കുന്നതിനെതിരെ പ്രതിഷേധിക്കേണ്ടിവരുമെന്നും, മാലിന്യങ്ങളൊന്നും ഇല്ലാത്ത സ്ഥാപനങ്ങളെ യൂസര്‍ഫീയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംഘടന സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെ തന്നെയാണ് ഫീസ് കൂട്ടി ഉത്തരവ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജന.സെക്രട്ടെറി പി.ബാസിത്ത് ഭാരവാഹികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.പി.അയൂബ്, പി.പി.മുഹമ്മദ്‌നിസാര്‍, കെ.വല്‍സരാജന്‍, വി.പി.സുമിത്രന്‍, പി.പി. മുഹമ്മദ് നിസാര്‍, ടി.ബിജു, കെ.ഷമീര്‍, ബി.ശിഹാബ്, പ്രസിഡന്റ് ഏഷ്യന്‍ മുസ്തഫ, കെ.പി.ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തക സമിതിയില്‍ നിന്നും ജന.സെക്രട്ടറിയായി വി.താജുദ്ദീന്‍,
ട്രഷററായി ടി.ജയരാജ്,
വൈസ് പ്രസിഡന്റുമാരായി കെ. അയൂബ്, കെ.പി.മുസ്തഫ, കെ.വി.ഇബ്രാഹിം കുട്ടി, സി.പി.ഷൌക്കത്തലി എന്നിവരെയും
സെക്രട്ടറിമാരായി കെ.കെ. നാസര്‍, സി.ടി.അഷ്റഫ്, കെ.ഷമീര്‍, അലി ആല്‍പ്പി എന്നിവരെയും
സെക്രട്ടറിയറ്റ് മെമ്പര്‍മാരായി അബ്ദുല്‍ റഹ്മാന്‍ സോണി, പ്രദീപ് കുമാര്‍, പി.കെ.നിസാര്‍, കെ.പി.ലുക്മാന്‍, എസ്.വി.പി.വാഹിദ്, കെ.പി.വി.ജമാല്‍, പി.പി.ഷാഫി എന്നിവരെയും തിരഞ്ഞെടുത്തു.
