നിയമസഭയും ഗ്രാമസഭയും ചര്‍ച്ചചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും.സി.പി.ജോണ്‍-

എറണാകുളം: നിയമസഭയും ഗ്രാമസഭയും ചര്‍ച്ച ചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ സി. എം. പി ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി പി ജോണ്‍.

കെ.എസ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ മറവില്‍ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് പിണറായി വിജയന്റേത്, ജനങ്ങള്‍ക്ക് ആവശ്യമുള്ള വികസനങ്ങള്‍ എന്താണെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്.

അവരോടും അവരുടെ പ്രതിനിധികളോടും ചര്‍ച്ച ചെയ്യാതെ ഭരണകൂടത്തിന്റെ എജന്‍സികള്‍ തന്നിഷ്ടപ്രകാരം നടത്തുന്ന വികസനങ്ങള്‍ അവരുടെ അധികാരാം ഉറപ്പിക്കാനും കമ്മീഷന്‍ നേടുവാനുമുള്ള തന്ത്രം മാത്രമാണെന്നും സി.പി ജോണ്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് അനീഷ് ചേനക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി.ഇതിഹാസ് റിപ്പോര്‍ട്ടവതരിപ്പിച്ചു.

പി.സ്വാതികുമാര്‍, വി.കെ.രവീന്ദ്രന്‍, പി.രാജേഷ്, കെ.എ.കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ സംസ്ഥാന പ്രസിഡന്റായി സുധീഷ് കടന്നപ്പള്ളിയേയും സെക്രട്ടറിയായി അനീഷ് ചേനക്കരയേയും സമ്മേളനം തെരഞ്ഞെടുത്തു.