പ്രേംനസീറിന്റെ അവസാനചിത്രം-സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട്-ലാല്‍ അമേരിക്കയില്‍ @34.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് പ്രേംനസീര്‍ അഭിനയിച്ച ഏകസിനിമയാണ് ലാല്‍ അമേരിക്കയില്‍.

ചിക്കാഗോയില്‍ ചിന്തിയ രക്തം എന്ന പേരില്‍ ചിത്രീകരണം തുടങ്ങിയ ഈ സിനിമ 1989 സപ്തംബര്‍ 5 നാണ് 34 വര്‍ഷം മുമ്പ് ഇതേ ദിവസം റിലീസ് ചെയ്തത്.

പ്രേംനസീര്‍, മോഹന്‍ലാല്‍, സരിത, ജഗതിശ്രീകുമാര്‍, ജോസ് പ്രകാശ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സത്താര്‍, കൊച്ചിന്‍ഹനീഫ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

മണ്ണില്‍ ഫിലിംസിന്റെ ബാനറില്‍ മുഹമ്മദ് മണ്ണില്‍, റഷീദ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

കൊച്ചിന്‍ ഹനീഫ കഥ,തിരക്കഥ, സംഭാഷണം രചിച്ചു.

ക്യാമറ ആനന്ദക്കുട്ടന്‍, എഡിറ്റിംഗ് ജി.വെങ്കിട്ടരാമന്‍.

മണ്ണില്‍ ഫിലിംസ് തന്നെ വിതരണംചെയ്ത സിനിമ പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്.

ആക്ഷന്‍ പശ്ചാത്തലത്തിലുള്ള സിനിമയായിട്ടും ഒരു സത്യന്‍ അന്തിക്കാട് ടെച്ചുള്ള സിനിമ പക്ഷെ, സാമ്പത്തികമായി വലിയ വിജയം നേടിയില്ല.

(രചന-പൂവ്വച്ചല്‍ ഖാദര്‍-സംഗീതം ജോണ്‍സണ്‍).

1-ജന്‍മങ്ങള്‍ എന്റെ കണ്‍മുന്നില്‍-ജയചന്ദ്രന്‍.

2-ജന്‍മങ്ങള്‍ എന്റെ കണ്‍മുന്നില്‍-ജയചന്ദ്രന്‍, വാണിജയറാം.

3-ലില്ലിപ്പൂപോലെ-വാണിജയറാം.

4-വിണ്ണില്‍-ജയചന്ദ്രന്‍, ലതിക.