എല്‍.ഡി.എഫ് പ്രചാരണ വാഹനം ആലക്കോട് എസ്.ഐ പിടിച്ചെടുത്തു. 2 പേര്‍ക്കെതിരെ കേസെടുത്തു.
ആലക്കോട്: അനുമതിയില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ വാഹനം ആലക്കോട് എസ്.ഐ എം.വി.ശരണ്യയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.
ഇന്നലെ രാത്രി 7 ന് അരിവിളഞ്ഞപൊയിലില്‍ വെച്ചാണ് പ്രചാരണ ജീപ്പും മൈക്കും ജനറേറ്ററും ഉള്‍പ്പടെ പിടിച്ചെടുത്തത്.
ജീപ്പിലുണ്ടായിരുന്ന ഉദയഗിരി അരിവിളഞ്ഞപൊയില്‍ കിഴക്കേല്‍ വീട്ടില്‍ ഷാജി തോമസ്(51), കാര്‍ത്തികപുരം വേങ്ങക്കുന്നേല്‍ വീട്ടില്‍ വിനോദ്(48)എന്നിവര്‍ക്കെതിരെ കേസെടുത്തു.
തളിപ്പറമ്പ് മജിസ്‌ട്രേട്ടിന്റെ പ്രത്യേകാനുമതിയോടെയാണ് കേസെടുത്തത്.