എല്‍.ഡി.എഫ് തിരുവട്ടൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

തളിപ്പറമ്പ്: എല്‍.ഡി.എഫ് തിരുവട്ടൂര്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പാച്ചേനിയില്‍ നടന്നു.
എന്‍.സി.പി ജില്ലാ ജന.സെക്രട്ടറി അനില്‍ പുതിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു.
പി.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം പി.മുകുന്ദന്‍, പി.സി.റഷീദ്, പി.രാജന്‍, പി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
കെ.വി രാജേഷ് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: പി.ഗോവിന്ദന്‍(ചെയര്‍മാന്‍), കെ.വി.രാജേഷ്(കണ്‍വീനര്‍).