നിയമനടപടികള്‍ സ്വീകരിക്കും-പി.പി.ദിവ്യ-സ്വാഗതം ചെയ്യുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്.

തളിപ്പറമ്പ്: ആ വാര്‍ത്ത ശരിയല്ല,  നിയമപരമായി നേരിടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ.

ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച കരിമ്പം ഫാമില്‍ നടന്നുവരുന്ന ഭൂസര്‍വേയെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കരിമ്പം ഫാമിനെക്കുറിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറേയായി സഹിക്കുകയാണെന്നും ഇനി നിയമപരമായി നേരിടുമെന്നും പി.പി.ദിവ്യ പറഞ്ഞു.

സ്വകാര്യ കരാര്‍ കമ്പനിയെ കണ്‍സള്‍ട്ടന്‍സിയാക്കി സര്‍വേ നടത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു വാര്‍ത്ത.

കരിമ്പം ഫാമില്‍ വന്‍കിട ടൂറിസം പദ്ധതി വരുന്നു-സര്‍വേ ആരംഭിച്ചു-സ്വകാര്യ കരാര്‍ കമ്പനിക്ക് നിര്‍ണായക പങ്ക്- എന്ന പേരിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ലേഖകന്റെ മറുപടി-

ജനാധിപത്യ വ്യവസ്ഥയില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്, അതിനെ സ്വാഗതം ചെയ്യുന്നു.

നിയമനടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ജില്ലാ പഞ്ചായത്ത് നിലവില്‍ വന്ന ശേഷം അധികാര വികേന്ദ്രീകരണത്തിന്റെ

ഭാഗമായി ജില്ലാ കൃഷിഫാമില്‍ വിവിധ പദ്ധതികള്‍ക്കായി ചെലവഴിക്കപ്പെട്ട തുക എത്രയാണെന്നും,

ആ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുമുള്ള ഒരു വിലയിരുത്തലിന് ജില്ലാ പഞ്ചായത്ത് തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.