ഇസ്ഹാക്കിന് കുത്ത്-2 എസ്.ടി.യുക്കാര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: വ്യാപാരിയെ ഇരുമ്പ് ഹുക്ക് ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് എസ്.ടി.യുക്കാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ് ഗോദയിലെ വ്യാപാരിയായ സയ്യിദ്‌നഗര്‍ റഹ്‌മത്ത് മന്‍സിലിലെ കുട്ടുക്കന്റകത്ത് ഇഷാക്കിനെ(48)നെ ജനുവരി 31 ന് ഉച്ചക്ക്‌ശേഷം 2.45 ന് മാര്‍ക്കറ്റ് റോഡില്‍ വെച്ച് ചാക്ക് വലിക്കുന്ന
ഇരുമ്പ്ഹുക്ക് ഉപയോഗിച്ച് തലയിലും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചതിനാണ് നഗരത്തിലെ ചുമട്ടുതൊഴിലാളികളും എസ്.ടി.യു പ്രവര്‍ത്തകരുമായ സൈഫു, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപാരികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇസ്ഹാക്കിനെ വ്യാപാരി വ്യവസായി സമിതിയുടെ നേതാക്കള്‍ സന്ദര്‍ശിച്ചു.
സമിതി ഏരിയ സിക്രട്ടറി കെ.വി.മനോഹരന്‍, കെ.പി.എം.റിയാസുദ്ദീന്‍, പി.പി.ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ഇസ്ഹാക്കിനെ സന്ദര്‍ശിച്ചത്.
ക്രിമിനല്‍ സ്വഭാവമുള്ള ഇത്തരം ആള്‍ക്കാരെ വിലക്കാനുള്ള ആര്‍ജ്ജവം എസ് ടി യു നേതൃത്വം കാണിക്കണമെന്ന് വ്യാപാരി വ്യവസായി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സമിതി പോലീസിനോട് ആവശ്യപ്പെട്ടു.
