അതിരക്കളി നടക്കില്ലെന്ന് പോലീസ്- പിഴ 10,000 മുതല്‍ 20,000 വരെ
തളിപ്പറമ്പ്: അതിരക്കളി കളിക്കാന്‍ വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
ഇന്ന് രാവിലെ സര്‍സയ്യിദ് കോളേജില്‍ ഓണാഘോഷ പരിപാടികള്‍ക്ക് എത്തിച്ച അഞ്ച് വാഹനങ്ങളാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
മതിയായ രേഖകളില്ലാത്ത കെ.എല്‍ ഐ 2237 തുറന്ന ജീപ്പിന്റെ ആര്‍.സി റദ്ദാക്കാന്‍ പോലീസ് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കണ്ണൂരിലെ ചില സമ്പന്ന പുത്രന്‍മാരാണ് പഴയ വാഹനങ്ങള്‍ കണ്ണൂരില്‍ നിന്ന് കാമ്പസിലേക്ക് കൊണ്ടുവന്ന് ഒണാഘോഷം കൊഴുപ്പിക്കാന്‍ ശ്രമിച്ചത്.
വാഹനം റോഡിലൂടെ ഓടിച്ചുവരുന്നത് കണ്ട് പോലീസ് കാമ്പസിലെത്തി വാഹനങ്ങള്‍ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ഓരോ വാഹനങ്ങള്‍ക്കും 10,000 മുതല്‍ 20,000 രൂപ വരെയാണ് ആര്‍.ടി.ഒയുടെ പരിശോധനകള്‍ക്ക് ശേഷം പോലീസ് പിഴയായി ഈടാക്കിയത്.
ഇത്തരത്തിലുള്ള വാഹനം കൊണ്ടുവന്ന് ഓണാഘോഷ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കാമ്പസുകളില്‍ പരിശോധന കര്‍ശനനമായി നടപ്പിലാക്കുമെന്നും തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരി അറിയിച്ചു.