ഇന്ത്യയില്‍ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞു-

Report–Press Information Bureau

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞു.

രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ മാതൃമരണ അനുപാതം എംഎംആറിനെക്കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിന്‍ പ്രകാരമാണ് ഇന്ത്യയുടെ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞത്.

ഇത് ആരോഗ്യമേഖലയില്‍ ഒരു സുപ്രധാന നേട്ടമാണ്. 2016-18ല്‍ 113 ആയിരുന്ന അനുപാതം 2017-19ല്‍ 103 ആയി കുറഞ്ഞു (8.8% കുറവ്) 2014-2016ല്‍ 130, 2015-17ല്‍ 122, 2016-18ല്‍ 113, 2017-19ല്‍ 103 എന്നിങ്ങനെ മാതൃമരണ നിരക്ക് ക്രമേണ കുറയുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുന്നു.

ഇതോടെ, 2020ല്‍ മാതൃമരണ അനുപാതം 100/ലക്ഷം ജനനമെന്ന ദേശീയ ആരോഗ്യ നയത്തിന്റെ (NHP) ലക്ഷ്യം കൈവരിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യ.

2030ഓടെ മാതൃമരണ അനുപാതം (എംഎംആര്‍) 70/ ലക്ഷം ജനനം ആയി കുറയ്ക്കുക എന്ന സുസ്ഥിര വികസനലക്ഷ്യത്തിലേക്ക് അടുക്കുന്നു.

സുസ്ഥിര വികസന ലക്ഷ്യം (SDG) നേടിയ സംസ്ഥാനങ്ങളുടെ എണ്ണം ഇപ്പോള്‍ 5 ല്‍ നിന്ന് 7 ആയി ഉയര്‍ന്നു കേരളം (30), മഹാരാഷ്ട്ര (38), തെലങ്കാന (56), തമിഴ്‌നാട് (58), ആന്ധ്രാപ്രദേശ് (58), ജാര്‍ഖണ്ഡ് (61), ഗുജറാത്ത് (70).

മൂന്ന് സംസ്ഥാനങ്ങളില്‍ (കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്) മാതൃമരണ അനുപാതത്തില്‍ 15%ലധികം ഇടിവ് ഉണ്ടായപ്പോള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്, തെലങ്കാന,

ആന്ധ്രാപ്രദേശ് എന്നീ 6 സംസ്ഥാനങ്ങളില്‍ നിരക്ക് 1015% ഇടയില്‍ കുറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളില്‍ 510% കുറവ് രേഖപ്പെടുത്തി.

പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളില്‍ എംഎംആര്‍ വര്‍ധിച്ചു.