മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന മലയാള ഭാഷാപഠനത്തിന് ശുഭാരംഭം കുറിക്കുന്നു.
തളിപ്പറമ്പ്: മലയാള ഭാഷാ പ്രചാരണത്തിനും സംരക്ഷണത്തിനുമായി രൂപം കൊണ്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് മലയാള ഭാഷ ലോകത്തെങ്ങും എത്തിക്കുക എന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭാഷാപഠനം നല്‍കാന്‍ തീരുമാനിച്ചു.
ജൂലായ് 7 ന് കാലത്ത് നണിച്ചേരി യു.പി.സ്‌ക്കൂളില്‍ കൊച്ചുകുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു, തുടര്‍ന്ന് ഭാഷാ പഠനവും. എംവിആര്‍ ആയുര്‍വ്വേദ കോളേജുമായുള്ള സംയുക്ത സംരഭമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തും.
ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍നായര്‍, എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രഫ. ഇ.കുഞ്ഞിരാമന്‍,
പ്രകൃതി വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍, ആധ്യാത്മിക പ്രഭാഷകന്‍ സതീശന്‍ തില്ലങ്കേരി എന്നിവരുടെ നേതൃത്വത്തിലാണ് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പി.ടി.മുരളീധരന്‍, പി.വി.സതീഷ്‌കുമാര്‍, കരിമ്പം.കെ.പി.രാജീവന്‍ എന്നിവരും ട്രസ്റ്റിമാരാണ്.
