എം.ദര്‍ശനക്ക് സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്.
പയ്യന്നൂര്‍: ദര്‍ശനക്ക് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്.

ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി കെമിക്കല്‍ സയന്‍സില്‍ പ്രഖ്യാപിച്ച ഫലോഷിപ്പിനാണ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് വിദ്യാര്‍ത്ഥിനിയായ എം.ദര്‍ശന അര്‍ഹയായത്.
പേരൂലിലെ എന്‍.കെ.കുഞ്ഞിക്കണ്ണന്റെയും (റിട്ട. സി. ആര്‍ പി എഫ് ), കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക എം. ഗിരിജയുടെയും മകളാണ്.
12,500 രൂപ വീതം 2 മാസം സ്‌റ്റൈപ്പെന്റ് ലഭിക്കും.
ഇതിന് പുറമെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി പൂനെയില്‍ പ്രൊഫ. ബെനുദാര്‍പഞ്ചിയുടെ കീഴില്‍ ഓര്‍ഗാനോ മെറ്റാലിക് കെമിസ്ട്രിയില്‍ രണ്ടു മാസത്തെ പരിശീലനത്തിനും അവസരം ലഭിക്കും.
