മിനി മാസ്റ്റ് ലൈറ്റും കെ. സുധാകരൻ എം.പി യുടെ ചിത്രമുള്ള ബോർഡും നശിപ്പിച്ചു.
തളിപ്പറമ്പ്: മിനി മാസ്റ്റ് ലൈറ്റും കെ. സുധാകരൻ എം.പി യുടെ ചിത്രമുള്ള ബോർഡും നശിപ്പിച്ചു.
പന്നിയൂർ പള്ളിവയലിൽ കെ. സുധാകരൻ എം.പി യുടെ 2023-24 പദ്ധതിയിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റാണ് ഇന്നലെ രാത്രി എറിഞ്ഞു തകർത്തത്.
കെ. സുധാകരന്റെ ഫോട്ടോ പതിച്ച ലൈറ്റ് ബോർഡും എറിഞ്ഞു തകർത്തിട്ടുണ്ട്.
സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി ടി. ജനാർദ്ദനനും, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി നാസർ പന്നിയൂരും ശക്തമായി പ്രതിഷേധിച്ചു.
ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി.
സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
