പത്രാധിപര്‍ അവാര്‍ഡ് എം.ജഗന്നിവാസിന് സമര്‍പ്പിച്ചു.
കണ്ണൂര്‍: പത്രാധിപര്‍ അവാര്‍ഡ് കേരളകൗമുദി കണ്ണൂര്‍ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ ലേഖകന്‍ എം.ജഗന്നിവാസിന് സമ്മാനിച്ചു.
പത്രാധിപര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.വി.സുമേഷ് എം.എല്‍.എ പുരസ്‌ക്കാരം സമര്‍പ്പിച്ചു.
കണ്ണൂര്‍ യൂണിറ്റ് ചീഫ് ഒ.സി.മോഹന്‍രാജ് അധ്യക്ഷത വഹിച്ചു.
യൂണിറ്റ് മാനേജര്‍ പി.വി.ബാബുരാജന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ എം.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
എം.ജഗന്നിവാസ് മറുപടി പ്രസംഗം നടത്തി.