മൂത്തേടത്ത് ഹൈസ്‌ക്കൂള്‍-1987-88 എസ്.എസ്.എല്‍.സി ബാച്ച് ഓണാഘോഷം സപ്തംബര്‍ 10-ന്

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂളിലെ 1987-88 എസ്.എസ്.എല്‍.സി ബാച്ച് ഓണം സെലിബ്രേഷന്‍ സപ്തംബര്‍ 10 ന് തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

1987-88 വര്‍ഷം വിവിധ ഡിവിഷനുകളില്‍ പഠിച്ചവരുടെ കൂട്ടായ്മയാണ് നടക്കുന്നത്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഞ്ഞൂറോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

കെ.പി.മൊയ്തു പരിയാരം(പ്രസിഡന്റ്), കെ.ബിജുമോന്‍(സെക്രട്ടറി), വി.താജുദ്ദീന്‍(ട്രഷറര്‍), റഷീദ് ഇല്യംസ, കനകലത(വൈസ് പ്രസിഡന്റുമാര്‍), ഇന്ദിര, ലത(ജോ.സെക്രട്ടെറിമാര്‍), അജിത്കുമാര്‍(ജോ.ട്രഷറര്‍) എന്നിവരടങ്ങിയ കമ്മറ്റിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.