മയക്കുമരുന്നിനും ലഹരിക്കുമെതിരെ ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനും കരുതലോടെയുള്ള ഉപയോഗത്തിനുമുള്ള ക്യാമ്പയിനുകള്‍,
ഗ്രീന്‍ ഏര്‍ത് ക്യാമ്പയിന്‍ തുടങ്ങി ഗ്രാമിണ സാമൂഹിക മേഖലകളില്‍ സുസ്ഥിര വികസനം ലക്ഷ്യമാക്കി ആണ് മോര്‍ പ്രവര്‍ത്തിക്കുക.
‘മോര്‍ വളന്റിയര്‍’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സാമൂഹത്തില്‍ നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ‘മോര്‍ വളന്റിയര്‍ ‘ ക്യാമ്പയിനില്‍
വളന്റിയറായി രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഗ്രാമീണ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്ന് മോര്‍ എന്‍.ജി.ഒ പ്രസിഡന്റ് തോമസ് ചൂരനോലില്‍ പറഞ്ഞു.