ഒടുവില്‍ മോര്‍ച്ചറി ഫ്രീസറുകളെത്തി, ജൂണ്‍ മധ്യത്തോടെ പ്രവര്‍ത്തിച്ചു തുടങ്ങും.
പരിയാരം: ഏറെ കാലത്തെ മുറവിളിക്ക് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മോര്‍ച്ചറി ഫ്രീസര്‍ എത്തി.
തിങ്കളാഴ്ച്ച വൈകുന്നേരമാണ് നാല് ഫ്രീസറുകള്‍ എത്തിച്ചത്. ഒന്നര വര്‍ഷം മുമ്പ് തന്നെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ ആവശ്യത്തിനായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 7.25 ലക്ഷം രൂപ അടച്ചിരുന്നു.
എന്നാല്‍ വിതരണകമ്പനി വൈകിക്കുകയായിരുന്നു. അവസാനം സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഇന്നലെ നാല് യൂണിറ്റ് എത്തിച്ചത്.
ജൂണ്‍ മധ്യത്തോടെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ 6 മാസത്തിലേറെയായി 12 ഫ്രീസറുകളില്‍ 8 എണ്ണം കേടായതിനാല്‍ മൃതദേഹങ്ങളുമായി പോലീസും മരിച്ചവരുടെ ബന്ധുക്കളും നെട്ടോട്ടത്തിലായിരുന്നു.
കേടായി കിടക്കുന്ന ഫ്രീസറുകളും ഇതോടൊപ്പം റിപ്പേര്‍ ചെയ്യും. ഇതോടെ 16 ഫ്രീസറുകളാണ് മോര്‍ച്ചറിയില്‍ ഉണ്ടാവുക.
എന്നാല്‍ 45 മുതല്‍ 50 കിലോഗ്രാം വരുന്ന മൃതദേഹങ്ങള്‍ മാത്രം വെക്കാന്‍ ശേഷിയുള്ളവയാണ് ഈ ഫ്രീസറുകളെന്നും അതിനാലാണ് റെയിലുകള്‍ പൊട്ടി ഇവ കേടാവുന്നതെന്നും പരാതിയുണ്ട്.
80 കിലോഗ്രാം മുതല്‍ 110 കിലോഗ്രാം വരെ തൂക്കമുള്ള മൃതദേഹങ്ങള്‍ വെക്കാന്‍ തക്ക ശേഷിയുള്ള ഫ്രീസറുകളായിരിക്കണം പുതുതായി സ്ഥാപിക്കേണ്ടെതന്നാണ് ഫോറന്‍സിക് വിഭാഗം അവശ്യപ്പെടുന്നത്.