നഗരമധ്യത്തിലെ ഈ ചെളിവെള്ള സംഭരണി നഗരഭരണക്കാര്‍ക്ക് അഭിമാനമോ–
തളിപ്പറമ്പ്: നഗരമധ്യത്തിലെ ഈ ചെളിക്കുഴി നഗരസഭാ അധികാരികള്‍ക്ക് അലങ്കാരമോ-
കോര്‍ട്ട് റോഡിന്റെ കുറച്ചുഭാഗം ഇന്റര്‍ലോക്ക് ചെയ്തതുമുതല്‍ വര്‍ഷങ്ങളായി ജനങ്ങള്‍ പരാതിപ്പെടുന്നതാണ് ന്യൂസ് കോര്‍ണറിന് മുന്‍ഭാഗത്തെ ചെളിവെള്ള സംഭരണിയെക്കുറിച്ച്.
മെയിന്‍ റോഡില്‍ മെക്കാഡം ടാറിങ്ങ് കഴിഞ്ഞതോടെയാണ് ഇന്റര്‍ലോക്ക് ചെയ്ത ഭാഗവുമായി കൂടിച്ചേരുന്ന ഭാഗത്ത് കുഴി പ്രത്യക്ഷപ്പെട്ടത്.
ചെറിയ മഴപെയ്താല്‍ തന്നെ ഈ കുഴിയില്‍ കെട്ടിനില്‍ക്കുന്ന ചെളിവെള്ളം വഴിയാത്രക്കാരെ മുഴുവന്‍ മലിനജലത്തില്‍ കുളിപ്പിക്കുകയാണ്.
നഗരസഭരണക്കാരും ഇതുവഴി തന്നെയാണ് നിത്യവും കടന്നുപോകുന്നത്.
എന്നാല്‍ കാറില്‍ ചാരിക്കിടന്ന് പോകുന്നവര്‍ക്ക് ചെളിതെറിപ്പിക്കാനല്ലാതെ അത് ഒഴിവാക്കാന്‍ ഒന്നും ചെയ്യാനാവുന്നില്ലെന്നത് ഖേദകരമാണ്.
ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്തിന് സമമാക്കി മാറ്റിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെങ്കിലും
ചെയ്താല്‍ പൊതുജനത്തിന് ഗുണകരമായേക്കുമെന്ന് വിചാരിച്ചായിരിക്കും ഈ അലംഭാവമെന്നാണ് നാട്ടുകാര്‍ പറയുന്നത്.