മുജ്തബ നയിക്കും, പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ഇറാന്‍
പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജതബയെ ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്.


ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഹുസൈനി ഖമേനി. ഇറാനിലെ പണ്ഡിത സഭയാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ടെഹ്‌റാന്‍ സമയം അര്‍ധരാത്രിയോടെയാണ് പുതിയ പരമോന്നത സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജതബയെ ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്.