മുസ്ലിം ലീഗ് ഡി.വൈ.എസ്.പി.ഓഫീസ് മാര്‍ച്ച് വ്യാഴാഴ്ച്ച–അഫ്‌സല്‍ വധശ്രമക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക

കണ്ണൂര്‍: മാതമംഗലത്തെ അഫ്‌സല്‍ കുഴിക്കാടിനെ വധിക്കാന്‍ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂര്‍

ഡി.വൈ.എസ്.പി.ഓഫീസിലേക്ക് വ്യാഴാഴ്ച്ച മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

മേല്‍ ആവശ്യമുന്നയിച്ചു കൊണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നീതി തേടി കൊണ്ടും ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ നേരത്തെ റൂറല്‍ എസ്.പി.യെ കണ്ട് നിവേദനം നടത്തിയിരുന്നു.

എന്നാല്‍ നാളിത് വരെയായും ഒരു പ്രതിയെയും അറസ്റ്റ് ചെയ്യുകയുണ്ടായില്ലെന്ന് മാത്രമല്ല, സി.പി.എം നേതാക്കളുടെ

ഭീഷണിക്ക് വഴങ്ങി അവര്‍ക്ക് ദാസ്യപ്പണി എടുക്കുന്ന നിലപാടാണ് പയ്യന്നൂര്‍ ഡി.വൈ.എസ്.പിയും പെരിങ്ങോം സി.ഐ.യുമാക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുള്ളത്.

ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് കൂടിയാണ് പയ്യന്നൂര്‍ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തുവാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്.

വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ കോവിഡ് പ്രോട്ടോകോള്‍ പരിഗണിച്ച് നിശ്ചിത അംഗങ്ങള്‍ പങ്കെടുക്കും.

ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പയ്യന്നൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മണ്ഡലത്തിലെ മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍, പോഷക സംഘടനകളുടെ ജില്ലാ

ഭാരവാഹികളും പയ്യന്നൂര്‍ മണ്ഡലം ഭാരവാഹികളുമാണ് മാര്‍ച്ചില്‍ പങ്കെടുക്കേണ്ടത്. ബന്ധപ്പെട്ടവര്‍ രാവിലെ 10 മണിക്ക് മുമ്പായി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റില്‍ എത്തിച്ചേരണം.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.

ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീംചേലേരി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ വി.പി. വമ്പന്‍, അഡ്വ.എസ്.മുഹമ്മദ്, ടി.എ.തങ്ങള്‍, എന്‍.എ.അബൂബക്കര്‍ മാസ്റ്റര്‍, ഇബ്രാഹിം മുണ്ടേരി,

കെ.വി.മുഹമ്മദലി, കെ.ടി.സഹദുല്ല, അഡ്വ.കെ.എ.ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി.താഹിര്‍, എം.പി.എ റഹീം എന്നിവര്‍ പങ്കെടുത്തു