പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ പരേതനായ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 5 നോവലുകളാണ് ചലച്ചിത്രങ്ങളാക്കിയിട്ടുള്ളത്.
1963 ല്‍ എം.എസ്.മണി സംവിധാനം ചെയ്ത ഡോക്ടര്‍, 68 ല്‍ പി.ബി.ഉണ്ണി സംവിധാനം ചെയ്ത രാഗിണി,(ഈ രണ്ട് സിനിമകള്‍ക്കും തിരക്കഥ, സംഭാഷണങ്ങള്‍ എഴുതിയതും വൈക്കം തന്നെ) 71 ല്‍ പഞ്ചവന്‍കാട് ഉദയ സിനിമയാക്കിയപ്പോള്‍
തിരക്കഥ രചിച്ചത് തോപ്പില്‍ ഭാസിയും സംഭാഷണം വൈക്കവും.
1973 ലാണ് പ്രശസ്ത നോവലായ നഖങ്ങള്‍ എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ സുപ്രിയാ ഫിലിംസ് ഹരി പോത്തന്‍ ചലച്ചിത്രമാക്കിയത്. അതേ, വര്‍ഷം തന്നെ മാധവിക്കുട്ടിയും സിനിമയായി തിരക്കഥ, സംഭാഷണം, സംവിധാനം തോപ്പില്‍ ഭാസി.
മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ച കാലത്തുതന്നെ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നോവലാണ് നഖങ്ങള്‍.
മധു, രാഘവന്‍, കെ.ആര്‍.വിജയ, ജയഭാരതി, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, തിക്കുറിശി, ബഹദൂര്‍, ശങ്കരാടി, എസ്.പി.പിള്ള, പറവൂര്‍ ഭരതന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി.ലളിത, ടി.എസ്.മുത്തയ്യ, ടി.ആര്‍.ഓമന, എന്‍.ഗോവിന്ദന്‍കുട്ടി, മീന എന്നിവരായിരുന്നു പ്രധാന വേഷത്തില്‍.
1973 സപ്തംബര്‍ 8 ന് 50 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്.