നാടന്‍ പാട്ട് കലാകാരന്‍ റംഷി പട്ടുവത്തിനെ ആദരിച്ചു
തളിപ്പറമ്പ്: എന്‍.സി.പി. (എസ് ) ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി എന്‍.സി.പി തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ട് കലാരംഗത്തെ അനുഗൃഹീത കലാകാരന്‍ റംഷി പട്ടുവത്തിനെ ആദരിച്ചു.
അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.സുരേശന്‍ സ്‌നേഹോപഹാരം നല്‍കി.
ജില്ലാ ജന. സെക്രട്ടറി അനില്‍ പുതിയ വീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
പുരുഷു വരക്കൂല്‍, കെ.പി.ശിവപ്രസാദ്, കെ.പി.സ്മിത, റംഷി പട്ടുവം, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് മീത്തല്‍ കരുണാകരന്‍എന്നിവര്‍ പ്രസംഗിച്ചു.