ഗ്യാസ്‌ട്രോ എന്റോളജിസ്റ്റിനെ മാത്രം കിട്ടിയില്ല- 20 ഡോക്ടര്‍മാര്‍ പരിയാരത്തെത്തി-
പരിയാരം: സര്‍ക്കാര്‍ ഏറ്റെടുത്തശേഷം കണ്ണൂര്‍ ഗവ മെഡിക്കല്‍കോളേജില്‍ പുതുതായി 20 ഡോക്ടര്‍മാര്‍ ചുമതലയേറ്റെടുത്തു.
പ്രിന്‍സിപ്പാളിന് പുറമെയാണ് മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നും ട്രാന്‍സ്ഫറായും പി.എസ്. സി വഴി നിയമിതരായും വിവിധ വിഭാഗങ്ങളില്‍ ഇത്രയും ഡോക്ടര്‍മാര്‍ക്കൂടി പുതുതായി പരിയാരത്തെത്തിയത്.
ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സേവനം അനുഷ്ഠിച്ച വ്യത്യസ്ത വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടര്‍മാരെ പരിയാരത്ത് സേവനമനുഷ്ഠിക്കാന്‍ ചുമതലപ്പെടുത്തിയത്.
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഘട്ടത്തില്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് പുറമെയാണിത്.
ഇതുപ്രകാരം, പ്രൊഫസര്‍ തസ്തികയില്‍ ഡോ.അലക്‌സ് ഉമ്മന്‍ (ജനറല്‍ സര്‍ജറി),
ഡോ അരവിന്ദ് എസ്.ആനന്ദ് (റേഡിയോതെറാപ്പി),
ഡോ വി.ലത (പാത്തോളജി) എന്നിവരാണ് ചുമതയേറ്റത്.
ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ഡോ ഇ.പി. ഉണ്ണിക്കൃഷ്ണന്‍, ഡോ.ഷാരുണ്‍ അബി കുര്യന്‍, ഡോ.എം.കെ.സുബൈര്‍, ഡോ.കെ.അതീഷ് എന്നിവര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലും നിയമിതരായി.
പക്ഷെ, ഏറെ ആവശ്യമായ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗത്തില്‍ ഇപ്പോഴും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
നിലവില്‍ത്തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചികിത്സാ വിഭാഗമായ കാര്‍ഡിയോളജിയില്‍ ഡോ.കെ.എന്‍.ഹരികൃഷ്ണന്‍, ഡോ ടി സൈതലവി എന്നിവരും കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക് സര്‍ജറി വിഭാഗത്തില്‍ ഡോ അഷ്‌റഫ് ഉസ്മാനും മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിയ ഡോക്ടര്‍മാരാണ്.
മെഡിക്കല്‍ കോളേജില്‍ ഇതാദ്യമായി പ്രത്യേകമായി തീരുമാനിച്ച പീഡിയാട്രിക്‌സ് ന്യുറോളജി വിഭാഗത്തില്‍ ഡോ.ഹര്‍ഷ ടി വാളൂരിന്റെ സേവനവും ഇനിമുതല്‍ പരിയാരത്തുനിന്ന് ജനങ്ങള്‍ക്ക് ലഭിക്കും.
പീഡിയാട്രിക്‌സ് സര്‍ജറി വിഭാഗത്തില്‍ ഡോ.നിബി ഹസ്സനും
ന്യുറോസര്‍ജറി വിഭാഗത്തില്‍ ഡോ ഇ.പി ഉണ്ണിക്കൃഷ്ണന്‍, ഡോ മുരളീകൃഷ്ണന്‍ എന്നിവരും,
ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ.നിത്യാ മോഹനന്‍, ഡോ.എസ. ശ്രീലക്ഷ്മി എന്നിവരും നെഫ്രോളജി വിഭാഗത്തില്‍
ഡോ.പി.ധനിന്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീ ഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ ഡോ.ഹേമലത, റേഡിയോ തെറാപ്പി വിഭാഗത്തില്‍
ഡോ.വി.ആര്‍.അഞ്ജലി തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനവും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ലഭ്യമായിത്തുടങ്ങി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചുമതലയേറ്റ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.എം.എ അനൂപാണ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ അവസാനം ചുമതലയേറ്റ ഡോക്ടര്‍.
നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യലിറ്റി ബിരുദം നേടിയ നിലവില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറായ കെ വി അനുപമയുടെ സേവനം ഇനി മുതല്‍ നേഫ്രോളജി വിഭാഗത്തില്‍ ലഭ്യമാണ്.
വിവിധ വിഭാഗങ്ങളില്‍ പ്രൊഫസര്‍ തസ്തികകളില്‍ ഉള്‍പ്പടെ സര്‍ക്കാര്‍ പുതിയ ഡോക്ടര്‍മാരെ അനുവദിച്ചത് കണ്ണൂര്‍ മെഡിക്കല്‍
കോളേജ് ആശുപത്രിയിലെ ചികിത്സസംവിധാനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് സഹായകരമാണെന്ന് പ്രിന്‍സിപ്പാളും ആശുപത്രി സൂപ്രണ്ടും അറിയിച്ചു.