കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ പ്രതാപ് എസ് ചുമതലയേറ്റു
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി പ്രമുഖ പീഡിയാട്രിക് സര്‍ജന്‍ ഡോ.പ്രതാപ് സോമനാഥ് ചുമതലയേറ്റു.
മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുത്തശേഷമുള്ള നാലാമത്തെ പ്രിന്‍സിപ്പാളാണ് ഇദ്ദേഹം.
പിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഡോ.അലക്‌സ് ഉമ്മന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ സുദീപ്, ഡോ.സുജിത്ത് ശ്രീനിവാസന്‍, ഡോ.ഡി.കെ. മനോജ്, ഡോ വിമല്‍ റോഹന്‍,
ഡോ.എസ്.എം.സരിന്‍, അക്കൗണ്ട്‌സ് ഓഫീസര്‍ എം.അനില്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ. ജനാര്‍ദ്ദനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാവിലെ 10 മണിയോടെ അദ്ദേഹത്തെ സ്വീകരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും 1986 ല്‍ എം. ബി. ബി. എസ് പാസ്സായ ഇദ്ദേഹം, ജനറല്‍ സര്‍ജ്ജറിയില്‍ പി ജിയും പീഡിയാട്രിക് സര്‍ജറിയില്‍ എം. സി. എച്ചും നേടിയിട്ടുണ്ട്.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ചുമതലകള്‍ നിര്‍വഹിച്ച ശേഷമാണ് പരിയാരത്തെത്തുന്നത്. തിരുവനന്തപുരം കുന്നുകുഴി സ്വദേശിയാണ്.