നഷ്ടപ്പെട്ട ദേവസ്വം ഭൂമി തിരിച്ചു കിട്ടുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻഒ.കെ വാസു മാസ്റ്റർ.

 

പടപ്പേങ്ങാട്: നഷ്ടപ്പെട്ട ദേവസ്വം ഭൂമി തിരിച്ചു കിട്ടുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻഒ.കെ വാസു മാസ്റ്റർ.

ടി ടി കെ ദേവസ്വത്തിന്റെയും പടപ്പേങ്ങാട് ദേവസ്വത്തിന്റെയും കൈവശത്തിൽപ്പെട്ട 1300 ഓളം ഏക്കർ ഭൂമി അന്യാധീനപ്പെടുകയും കയ്യേറ്റത്തിനു വിധേയമാവുകയും ചെയ്ത ചുഴലി വില്ലേജിലെ കുളത്തൂർ, മാവിലം പാറ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ തൃച്ചംബരം കാഞ്ഞിരങ്ങാട് ( ടിടി കെ ) ദേവസ്വത്തിനും പടപ്പേങ്ങാട് ദേവസ്വത്തിനും സംയുക്തമായുണ്ടായിരുന്ന 1300 ലേറെ ഏക്കർ ഭൂമി നഷ്ടപ്പെട്ടത് തിരികെ ലഭിക്കുന്നതിനുള്ള സംരക്ഷിക്കുന്നതിനുമുള്ള ന നടപടികളുടെ ഭാഗമായാണ് സ്ഥല സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.

ദേവസ്വം ഭൂമി നിയമപരമായ മാർഗ്ഗത്തിലൂടെ തിരിച്ചു പിടിക്കുകയും ആ സ്ഥലങ്ങളിൽ സോളാർ വൈദ്യുതി ഉൽപാദനം പോലെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് ക്ഷേത്രങ്ങൾക്ക് വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ദ്വിമുഖ പദ്ധതിയാണ് ആലോചിക്കുന്നത്.

മാവിലം പാറ പ്രദേശത്തെ അനധികൃത ചെങ്കൽ ഖനനം നിമിത്തം പടപ്പേങ്ങാട്, ബാലേശു ഗിരി പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മലിനപ്പെടുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകളും ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ദേവസ്വം ഭൂമിയിലെ ചെങ്കൽ ഖനനം നിർത്തുന്നതിലൂടെ അതിനു പരിഹാരം ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചുഴലി വില്ലേജിലെ റിസ.30,38/1 നമ്പറിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ദേവസ്വത്തിനും ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ മാവിലംപാറയിലെ അനധികൃത ചെങ്കൽ ഖനന മേഖല അദ്ദേഹം സന്ദർശിച്ചു.

അനധികൃത ചെങ്കൽ ഖനനത്തിനെതിരെയും കുടിവെള്ളം മലിനപ്പെടുന്നതിനെതിരായും പ്രവർത്തിക്കുന്ന ബാലേശുഗിരി ആക്ഷൻ കമ്മറ്റിയും ദേവസ്വം ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും, റവന്യൂ ഉദ്യോഗസ്ഥരുൾപെടെയുള്ളവരും ജനകീയ കമ്മറ്റി അംഗങ്ങളും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

സ്ഥല പരിശോധനക്കുശേഷം പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു തുടർ നടപടികൾ ആസൂത്രണം ചെയ്യുകയുണ്ടായി.

ഒ.കെ.വാസു മാസ്റ്റർക്കു പുറമെ ആക്ഷൻ കമ്മറ്റി ചെയർമാനും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡണ്ടുമായ സുനിജ ബാലകൃഷ്ണൻ , കൺവിനർ എ.എൻ വിനോദ്,ദേവസ്വം കമ്മീഷണർ ടി.സി ബിജു, അസി.കമ്മീഷണർ കെ.പി.പ്രദീപ് കുമാർ, ദേവസ്വം ബോർഡ് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി കെ മധുസൂദനൻ, ദേവസ്വം കാസർകോഡ് ഏരിയാ കമ്മറ്റി അംഗം സതീശൻ ബക്കളം, ടിടികെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ, പടപ്പേങ്ങാട് ദേവസ്വം എക്സി. ഓഫീസർ കെ.വി.ഗംഗാധരൻ, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ശിവദാസൻ, സനിത, ചുഴലി വില്ലേജ് ഓഫീസർ എ.പി. രാജൻ,

വില്ലേജ് അസിസ്റ്റന്റ് കെ പ്രഭാകരൻ,ടിടികെ ദേവസ്വം ട്രസ്റ്റ് അംഗങ്ങളായ ടി ടി മാധവൻ, കെ വി കൃഷ്ണൻ, രമേശൻ ചാലിൽ, പാരമ്പര്യ ട്രസ്റ്റി ശശിധരൻ തമ്പാൻ, ചുഴലി ദേവസ്വം ചെയർമാൻ കെ.വി.ഗോവിന്ദൻ ,വി മുകുന്ദൻ (കേരള ശാസ്ത്ര സാഹിത്യ പരിഷത്) ആക്ഷൻ കമ്മറ്റി അംഗങ്ങളായ മനോജ് ശാസ്താം പടവിൽ, വിൽസൺ കിഴക്കേക്കര, വി. ഒതേനൻ , അവിടുത്ത് കാവ് ഊര് മൂപ്പൻ സി.കണ്ണൻ, ക്ഷേത്രം ഊരാളൻ എ ജനാർദ്ദനൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥല സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നത്.