നമ്മളൊന്ന്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓണാഘോഷം പൊടിപൂരം.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന ഓണാഘോഷം നമ്മളൊന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥ് ഉദ്ഘാടനം ചെയ്തു.

ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.
ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി, നേഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ.എം.കെ.പ്രീത എന്നിവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് സമ്മാനദാനം നിര്‍വ്വഹിച്ചു.
ആഘോഷ കമ്മറ്റി കണ്‍വീനര്‍ പി.ആര്‍.ജിജേഷ് സ്വാഗതവും ട്രഷറര്‍ പി.ഐ.ശ്രീധരന്‍ നന്ദിയും പറഞ്ഞു.
മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കലാകായിക പരിപാടികളും അരങ്ങേറി.
വിഭവസമൃദ്ധമായ ഓണസദ്യയില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തു.
