മലയാറ്റൂരിന്റെ പഞ്ചമിക്ക് ഇന്ന് 46-ാം പിറന്നാള്‍-

മലയാറ്റൂര്‍ രാമകൃഷ്ണന്‍ കഥയും സംഭാഷണവും രചിച്ച് ഹരിഹരന്‍ സുപ്രിയാ ഫിലിംസിന് വേണ്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പഞ്ചമി.

വിമലാ ഫിലിംസ് വിതരണം ചെയ്ത സിനിമയുടെക്യാമറ മെല്ലി ഇറാനി, എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍. പരസ്യം-എസ്.എ.സലാം.

പ്രേംനസീര്‍, ജയന്‍, ജയഭാരതി, കൊട്ടാരക്കര, ബഹദൂര്‍, ശങ്രാടി, പറവൂര്‍ ഭരതന്‍, കെ.പി.എ.സി സണ്ണി, നെല്ലിക്കോട് ഭാസ്‌ക്കരന്‍, എന്‍.ഗോവിന്ദന്‍കുട്ടി, മാസ്റ്റര്‍ രഘു, ഫ്രാന്‍സിസ്, ബാലന്‍.കെ.നായര്‍, നെടുമങ്ങാട് കൃഷ്ണന്‍, ശ്രീലത, ഉഷാറാണി, മീന എന്നിവരാണ് പ്രധാന താരങ്ങള്‍.

ജയന്‍ അവതരിപ്പിച്ച ക്രൂരനായ ഫോറസ്റ്റ് റെയിഞ്ചര്‍ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹരി പോത്തനാണ് സിനിമയുടെ നിര്‍മ്മാതാവ്.

1976 ജൂണ്‍ 24 നാണ് 46 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്. യൂസുഫലിയും എം.എസ്.വിശ്വനാഥനും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടിലാണ്.

ഗാനങ്ങള്‍

1-അനുരാഗസുരഭല-യേശുദാസ്.
2-പഞ്ചമി പാലാഴി-ജയചന്ദ്രന്‍.
3-രജനീഗന്ധി വിടര്‍ന്നു-ജോളി ഏബ്രഹാം.
4-തെയ്യത്തോം തെയ്യത്തോം-വാണിജയറാം.
5-വണ്ണാത്തിക്കിളി വായാടി-പി.സുശീല.
6-വന്നാട്ടെ ഓ മൈ ഡിയര്‍-ജയചന്ദ്രന്‍.