പിങ്ക്‌പോലീസുകാരി അപമാനിച്ച കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കണം-ഹൈക്കോടതി-

കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച കേസില്‍ കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.

25,000 രൂപ കോടതിച്ചെലവായി കെട്ടിവയ്ക്കണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.

പോലീസുകാരി രജിതക്കെതിരെ ജില്ലാ പോലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ക്രമസമാധാനച്ചുമതലയില്‍ നിന്ന് ഈ ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം.

ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോസ്ഥക്ക് പരിശീലനം നല്‍കാനും ഉത്തരവിലുണ്ട്.

നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന സര്‍ക്കാറിന്റെ കഴിഞ്ഞ ദിവസത്തെ നിലപാടിന് കനത്ത തിരിച്ചടിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.