പോലീസ് സ്‌റ്റേഷനില്‍ സംഘര്‍ഷത്തിന് ശ്രമിച്ചവരെ തിരയുന്നു.
തളിപ്പറമ്പ്: ഇന്നലെ രാത്രി തളിപ്പറമ്പ് പോലീസ് സ്‌റ്റേനില്‍ ബഹളം വെച്ച മുറിയാത്തോട് സ്വദേശികളായ രാജേഷ് ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11 ന് പുളിമ്പറമ്പിലുണ്ടായ ബൈക്ക്-കാര്‍ ഉരസലുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച ആറംഗസംഘമാണ് ബഹളം വെക്കുകയും പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.
ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ സ്‌റ്റേഷനിലുള്ള സമയത്താണ് ഇവര്‍ ബഹളം വെച്ചത്.
അനിയന്ത്രിതമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയോതടെ കൂടുതല്‍ പോലീസ് എത്തിയപ്പോഴാണ് സംഘം ഓടിരക്ഷപ്പെട്ടത്.
പോലീസ് ഇവരെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
