തളിപ്പറമ്പ് താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിപ്പിക്കുക-പ്രവാസി ലീഗ്

തളിപ്പറമ്പ്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട കേരളാ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തളിപ്പറമ്പ്-ഇരിക്കൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റികള്‍ സംയുക്തമായി.

ഡിസംബര്‍ 4 ന് നടത്തുന്ന താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രവാസിലീഗ് ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് എം.കെ.മൊയ്തീന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിങ്ങ് തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി.പി.വി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി ടി. പി.മഹമൂദ്, യു.പി.അബ്ദുറഹ്മാന്‍, ഹൈവേ നാസര്‍, എ.പി ഉമ്മര്‍, ഉമ്മര്‍ മൗലവി, അഷ്‌റഫ് തീരം, ഇബ്രാഹി കോളച്ചേരി, കെ.കെ.അബ്ദുള്ള, എ. പി.റഷീദ്, അഷ്‌റഫ് കടമ്പേരി എന്നിവിര്‍ സംസാരിച്ചു.

പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി എ.പി. ഇബ്രാഹിം സ്വാഗതവും നാസര്‍ മയ്യില്‍ നന്ദിയും പറഞ്ഞു