പ്രമുഖ യുക്തിവാദിയും മന:ശാസ്ത്രജ്ഞനുമായ പ്രഫ.എ.ടി.കോവൂര്‍(ഏബ്രഹാം തോമസ് കോവൂര്‍) മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ചികില്‍സാ ഡയറിയിലെ ഒരു സംഭവകഥയെ ആസ്പദമാക്കി മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച സിനിമയാണ് പുനര്‍ജന്‍മം.
കെ.എസ്.സേതുമാധവനാണ് സംവിധായകന്‍.
പ്രേംനസീര്‍, അടൂര്‍ഭാസി, ജയഭാരതി, മുതുകുളം, ബഹദൂര്‍, ശങ്കരാടി, പറവൂര്‍ ഭരതന്‍, മാസ്റ്റര്‍ രഘു, സുജാത, പ്രേമ, ഖദീജ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
1972 ആഗസ്ത്-18 നാണ് 51 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.
ഭാര്യ അമ്മയുടെ പുനര്‍ജന്‍മാണെന്ന് കരുതുന്ന ഭര്‍ത്താവ് വിവാഹം കഴിഞ്ഞെങ്കിലും ഒരിക്കല്‍പോലും ഭാര്യ-ഭര്‍തൃബന്ധത്തിന് തയ്യാറാകാതെ വീട്ടുവേലക്കാരിയെ ബലാല്‍സംഗം ചെയ്യുന്നത് കാണേണ്ടി വന്ന ഭാര്യ.
സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഒരു സംഭവകഥയാണ് പുനര്‍ജന്‍മം.